തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ(49) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് ദീർഘനാളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
സി പി ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കൊറ്റനാട് പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്നു അഡ്വ. മനോജ് ചരളേൽ. സി.പി.ഐ പത്തനംതിട്ട ജില്ലാ അസി.സെക്രട്ടറി, റാന്നി മണ്ഡലം സെക്രട്ടറി, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, ദേശീയ കൗൺസിലംഗം, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, പ്രസിഡൻറ്, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.