മല്ലപ്പള്ളി തെള്ളിയൂരിൽ ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍. തെള്ളിയൂര്‍ കുരിശു ജംക്‌ഷനില്‍ തെക്കേമണ്ണില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തലവടി കുളങ്ങര പടിഞ്ഞാറെ പറമ്പില്‍ സതീഷാണ് എക്സൈസ് റെയ്‌ഡിൽ പിടിയിലായത്. 200കോടയും 4 ലിറ്റർ ചാരായവും ഇയാളിൽ നിന്നും കണ്ടെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിഇഒമാരായ വിജയദാസ്, സുമോദ് കുമാര്‍, ജി.പ്രവീണ്‍, സരിത എന്നിവര്‍ പങ്കെടുത്തു.