യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും, 48 ശതമാനം മാര്‍ക്കോടെ പാസായ ഒബിസി വിഭാഗത്തിനും, പാസ്മാര്‍ക്ക് നേടിയ എസ്‌സി/എസ് റ്റി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് തുടങ്ങിയ യോഗ്യതാപരീക്ഷകള്‍ പാസാകാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യുഐഎം അടൂര്‍ സെന്ററില്‍ ഈ മാസം 13,14 തീയതികളില്‍ ഹാജരാകണം.
ഫോണ്‍: 9746 998 700, 9946 514 088, 9400 300 217.