പുല്ലാട് പ്രണയ വിവാഹിതരായ ദമ്ബതികളില്‍ ഭാര്യയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍ കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ(26) യാണ് മരിച്ചത്.
ഞായര്‍ ഉച്ചകഴിഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വിഷ്ണുവിനെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. വിഷ്ണു നേരത്തേ രണ്ടു കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഏഴു മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്.