മല്ലപ്പള്ളി താലൂക്കിലെ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബര്‍ നാലിന് രാവിലെ 11 മണിക്ക് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കും.
മല്ലപ്പള്ളി താലൂക്കില്‍ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 35നും മധ്യേ പ്രായപരിധിയുള്ള പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം ഹാജരാകണം.
ഫോണ്‍: 0473 5 227 703.