സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

 അടൂരിൽ എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍.അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിനിൽ പ്രവർത്തിക്കുന്ന സ്കാനിംഗ് സെന്ററിലെ റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അനിരുദ്ധന്റെ മകന്‍ അന്‍ജിത്താണ് (24) അറസ്റ്റിലായത്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. എംആര്‍ഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ദൃശ്യങ്ങളാണ് അന്‍ജിത്ത് പകര്‍ത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന മനസിലാക്കിയത്. പെണ്‍കുട്ടി ഉടന്‍ തന്നെ ബഹളമുണ്ടാക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് സ്ഥലത്ത് വന്ന് അന്‍ജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. സ്‌കാനിങ്ങിന് വന്ന ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ യുവജനസംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചു. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും സ്‌കാനിങ് സെന്ററിലേക്ക് മാര്‍ച്ച്‌ നടത്തി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ