പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ അരിവണ്ടി ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തുമെന്ന് പത്തനംതിട്ട ഡിപ്പോ മാനേജർ അറിയിച്ചു. സപ്ലൈകോ ഔട്ട്‌ലെറ്റിൽനിന്ന് സബ്സിഡി നിരക്കിൽ അരി വാങ്ങാത്തവർക്ക് റേഷൻകാർഡ് ഒന്നിന് 10 കിലോ അരി(ജയ അരി 25 രൂപ, മട്ട അരി 24 രൂപ, പച്ചരി 23 രൂപ) സബ്സിഡി നിരക്കിൽ ലഭിക്കും.
അരിവണ്ടി സഞ്ചരിക്കുന്ന ഓരോ താലൂക്കിലെയും സ്ഥലങ്ങളും സമയവും:
ഏഴിന്
- കോഴഞ്ചേരി താലൂക്ക്: മുണ്ടുകോട്ടയ്ക്കൽ രാവിലെ 8.30, കല്ലേലിമുക്ക് 10.30, നെല്ലിക്കാല 12.30, നീർവിളാകം 3.00, പ്രക്കാനം വൈകീട്ട് 5.00.
- അടൂർ താലൂക്ക്: ചന്ദനപ്പള്ളി രാവിലെ 8.30, അങ്ങാടിക്കൽ 10.15, ഒറ്റത്തേക്ക് 12.30, തേപ്പുപാറ 3.00, പെരിങ്ങനാട് പുത്തൻചന്ത വൈകീട്ട് 5.30.
- റാന്നി താലൂക്ക്: പെരുമ്പുഴ രാവിലെ 8.00, അങ്ങാടി 8.45, വാഴക്കുന്നം 10.00, ചെറുകോൽപ്പുഴ 11.30, മോതിരവയൽ 12.15, വടശ്ശേരിക്കര 1.30, പെരുനാട് 2.45, അത്തിക്കയം 3.30, വെച്ചൂച്ചിറ 4.45.
എട്ടിന്
- കോന്നി താലൂക്ക്: കുമ്പഴ വടക്ക് രാവിലെ 8.10, കുമ്പഴ, 8.30, അതുമ്പുംകുളം 10.30, മെഡിക്കൽ കോളേജ് 12.00, ചെങ്ങറ 2.00, ഞക്കുനിലം 3.30, വയലാവടക്ക് വൈകീട്ട് 5.00.
- തിരുവല്ല താലൂക്ക്: നന്നൂർ രാവിലെ 8.30, നെല്ലിമല 10.30, കല്ലൂപ്പാറ 12.00, പുളിന്താനം 2.30, മുറ്റത്തുമാവ് വൈകീട്ട് 5.00.
- അടൂർ താലൂക്ക്: ആതിരമല രാവിലെ 8.30, ചേരിക്കൽ 10.15, മങ്ങാരം 12.15, കടയ്ക്കാട് 3.00, പാറക്കര വൈകീട്ട് 5.30.