ചിറ്റാര്‍ 86 ല്‍ സ്വകാര്യ ബസ് മറിഞ്ഞു. ഇന്ന് വൈകിട്ട് മുന്നരയോടെ ആങ്ങമൂഴി പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ ബസ്സാണ് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്.
കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട ബസ് വലതു വശത്തുള്ള തിട്ടയില്‍ ഇടിച്ച ശേഷം ഇടതു വശത്തുള്ള താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്.
ബസ് അപകടത്തിൽ പെട്ടവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസിൽ ഉണ്ടായിരുന്ന 12 പേരിൽ പരിക്കേറ്റ 9 പേരെയാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. 4 പേർക്ക് തലക്ക് ചെറിയ പരിക്കുകൾ ഉണ്ട് . ആരുടെയും പരിക്കുകൾ ഗുരുതരമല്ല.