എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സമൂഹവിരുദ്ധശല്യം. കഴിഞ്ഞ രാത്രിയിൽ സ്കൂൾ ബസിന്റെ ഹെഡ് ലൈറ്റ് ഗ്ലാസുകളും ബ്ലാക്ക് ബോർഡും നശിപ്പിച്ചു. ക്ളാസ് മുറിയുടെ ഭിത്തിയിൽ ‘കണ്ടുപിടിക്കാമോ’ എന്ന് എഴുതിവച്ചിട്ടുമുണ്ട്. നിർമാണം നടക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ഉപയോഗിക്കാനുള്ള പെയിന്റാണ് ഇതിനെടുത്തത്.
പ്രിൻസിപ്പലിന്റെ പരാതിപ്രകാരം പെരുമ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.