ആന്ധ്രാപ്രദേശിൽ നടക്കുന്ന സീനിയര്‍ നാഷണല്‍ ഹാന്‍ഡ്‌ബോൾ ചാമ്പ്യന്‍ഷിപ്പ് സംസ്ഥാന ടീമില്‍ മല്ലപ്പള്ളിയിൽ നിന്ന് നാല് താരങ്ങൾ.
മല്ലപ്പള്ളി പബ്ലിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന അക്‌സ സണ്ണി, അക്ഷയ ആര്‍ നായര്‍, റൂത്ത് സാറാ ജേക്കബ്, എസ് അല്‍മി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട്.
എല്ലാവരും തുരുത്തിക്കാട് ബി.എ.എം.കോളേജ് വിദ്യാര്‍ഥിനികളാണ്.