ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിമുക്ത കേരളം പ്രചാരണത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും അഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.
ഉപന്യാസ രചന മത്സരത്തില്‍ യുപി വിഭാഗത്തില്‍ തിരുമൂലവിലാസം യുപിഎസിലെ എയ്ഞ്ചല്‍ ആന്‍ എബ്രഹാം ഒന്നാം സ്ഥാനവും തെള്ളിയൂര്‍ എസ് എന്‍ വി യു പി എസി ലെ വി.എസ്. ശിവനന്ദ രണ്ടാം സ്ഥാനവും തെങ്ങമം ഗവ. യുപിഎസിലെ ജെ. ഗൗരീകൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ അപര്‍ണ ജി നാഥ് ഒന്നാം സ്ഥാനം നേടി.
ചിത്രരചന മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ കുളത്തൂര്‍ ഗവ.എല്‍പിഎസിലെ ആരതി സുനില്‍ ഒന്നാം സ്ഥാനവും കല്ലൂപ്പാറ ഗവ.എല്‍പിഎസിലെ ആദിത്യ മോഹനും ജെ. ഗൗരീകൃഷ്ണനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തില്‍ കോഴഞ്ചേരി ഗവ.എച്ച്.എസിലെ ഷിന്റോ സൈമണ്‍ ഒന്നാം സ്ഥാനവും കോഴിമല സെന്റ് മേരീസ് യുപിഎസിലെ വിസ്മയ ജനില്‍ രണ്ടാം സ്ഥാനവും വളഞ്ഞവട്ടം കെവിയുപിഎസിലെ അനുരാഗ് രതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍ വി എച്ച് എസ് എസിലെ ബി. നിരഞ്ജന്‍ ഒന്നാം സ്ഥാനം നേടി.