കല്ലൂപ്പാറ പഞ്ചായത്ത് കേരളോത്സവം വെള്ളിയാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ഉദ്ഘാടനംചെയ്യും. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായി മോഹൻ അധ്യക്ഷത വഹിക്കും. ഞായറാഴ്ച വൈകീട്ട് ആറിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും.
കല്ലൂപ്പാറ പഞ്ചായത്ത് കേരളോത്സവം ഇന്നു മുതൽ
0