കൊറ്റനാട് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ ഒന്നാം നിലയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. 2950 ചതുരശ്ര അടിയുള്ള നിലയില്‍ തറയില്‍ ടൈല്‍ വിരിക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കോണ്‍ഫറന്‍സ് ഹാള്‍, റിക്കാര്‍ഡ് റും വിവിധ സമിതി അധ്യക്ഷന്മാര്‍ക്ക് പ്രത്യേകമായി വേര്‍തിരിച്ച കാബിനുകള്‍, എംജി എന്‍ആര്‍ഇജിഎസ് പദ്ധതി നിര്‍വഹണ ഓഫിസ്, സന്ദര്‍ശകര്‍ക്കുള്ള വിശ്രമമുറി, രണ്ട് ശുചിമുറികളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇപ്പോഴത്തെ ഓഫിസ് കെട്ടിടത്തിന്റെ മുകളിലായി അര്‍ജിഎസ്‌എ (രാഷ്രീയ ഗ്രാമ സ്വരാജ് അഭിയാന്‍) പദ്ധതിയില്‍ 45 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം. പൂര്‍ത്തിയായാലും പ്രത്യേക കാബിനുകളുടെ നിര്‍മാണമടക്കമുള്ള പ്രവൃത്തികള്‍ അവശേഷിക്കും. ഇത് പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികള്‍ ഫണ്ട് അനുവദിക്കണം. എങ്കില്‍ മാത്രമേ കെട്ടിടം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുകയുള്ളൂ.