കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് കെഎസ്ആർടിസി മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർക്ക് മർദനം


കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി  ബസ് ഡ്രൈവർക്ക് മർദ്ദനം. മല്ലപ്പള്ളി ഡിപ്പോയിലെ ഇ.ജെ ജോൺസനാണ് മർദ്ദനമേറ്റത്. മടുക്കോലിയിൽ ചൊവ്വാഴ്ച വൈകുന്നേരം ആണ് സംഭവം.

 ചുങ്കപ്പാറ -മലപ്പള്ളി – തിരുവല്ല റൂട്ടിൽ സർവ്വീസ് നടത്തുന്ന വേണാട് ബസ് മടുക്കോലി ജംഗ്ഷനിൽ എത്തിയപ്പോൾ പുറകേ വന്ന കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബസ് ബ്ലോക്ക് ചെയ്ത് ഡ്രൈവറെ അസഭ്യം പറയുകയായിരുന്നു. ഇതെ തുടർന്ന് ബസ് നിറുത്തി ഇറങ്ങിയ ജോൺസൻ കാർ ഡ്രൈവറെ ആക്രമിക്കുകയും തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ ചേർന്ന് ബസ് ഡ്രൈവറെ ഉപദ്രവിക്കുകയായിരുന്നു. 

ബസ് ഡ്രൈവർ താലൂക്കാശുപത്രിയിൽ ചിത്സയിലാണ്. കീഴ്വായ്പ്പൂര് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ