കുമ്പനാട് നാഷണൽ ക്ലബ്ബിൽ വീണ്ടും പണം വച്ചുള്ള ചീട്ടുകളി പോലീസ് പിടികൂടി. 9 പേരെ അറസ്റ്റ് ചെയ്തു.
31,800 രൂപയും ചീട്ടുകളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരം ഡാന്‍സാഫ് സംഘത്തിന് കൈമാറിയതിനെതുടര്‍ന്ന് കോയിപ്രം പോലീസുമായി ചേര്‍ന്നാണ് നടപടി.
ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ക്ലബ്ബില്‍ പോലീസ് റെയ്ഡ് നടത്തിയത്. ഏനാദിമംഗലം ഇളമണ്ണൂര്‍ നിഷാഭവനില്‍ രഘുനാഥ് (58), റാന്നി പഴവങ്ങാടി കരികുളം ചെല്ലക്കാട് ജയനിവാസില്‍ ജയദേവന്‍ പിള്ള(42), മണിമല കരിമ്ബന്മാക്കല്‍ മനോജ് ജോര്‍ജ്ജ് (55), പുല്ലാട് അഴകേടത്ത് സനില്‍ കുമാര്‍ (52), ഇടുക്കി കുമളി അട്ടപ്പള്ളം ഈട്ടിവിളയില്‍ സജന്‍ ഇ എം (39), കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് ശ്രീഹരിഭവനം ഹരികൃഷ്ണന്‍ എസ് (40), മലയാലപ്പുഴ തുറുന്തയില്‍ രാജേഷ് ജി വി (46), കോട്ടയം ചെറുവള്ളി തെള്ളിയില്‍സിബി ആന്റണി (55), തിരുവനന്തപുരം ആറ്റിങ്ങല്‍ കടക്കാട് കൊച്ചുപള്ളിക്ക് സമീപം ഞാറത്ത് പറമ്ബില്‍ അനന്തു (28) എന്നിവരാണ് അറസ്റ്റിലായത്.
പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എസ് ഐമാരായ മധു, പ്രകാശ്, ഡാന്‍സാഫ് എസ് ഐ അജി സാമൂവല്‍, കോയിപ്രം എ എസ് ഐ ഷിറാസ്, എസ് സി പി ഓമാരായ പ്രകാശ്, മാത്യു, അഭിലാഷ്, ഡാന്‍സാഫ് ടീമിലെ സി പി ഓമാരായ സുജിത്, ശ്രീരാജ്, അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.