മഠത്തുംമുറി പാലത്തിന് സമീപം വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 5 പേർക്ക് പരിക്ക്. അതിഥി തൊഴിലാളികളടക്കം 5 പേർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഴ് മണിയോടെ പെരുമ്പെട്ടി-ചാലാപ്പള്ളി റോഡിൽനിന്ന് പാപ്പാനാട്ടേക്ക് വരുന്ന റോഡിൽ പുന്നക്കനിരപ്പേലാണ് അപകടം. ഉപറോഡില്‍ നിന്ന് പ്രധാന പാതയിലേക്ക് പ്രവേശിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന് സമീപത്തെ വൈദ്യുതി തുണിലിടിച്ചു 15 അടി താഴ്ചയിലുള്ള തരിശുപാടത്തേക്ക് മറിയുകയായിരുന്നു.