ഏഴിക്കക്കുന്നത്ത് ഒല്ലൂർകാവ് ക്ഷേത്രത്തിലെ ആയില്യം ഉത്സവവും അർധവാർഷിക പൊതുയോഗവും ചൊവ്വാഴ്ച തുടങ്ങും. തന്ത്രി കുരുപ്പക്കാട്ടുമനയിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
ബുധനാഴ്ച 9.30-ന് സർപ്പനിവേദ്യവും നൂറുംപാലും നടക്കും. 10.30-ന് തിരുവാഭരണം ചാർത്തി ദീപാരാധനയുണ്ട്. 11-ന് പൊതുയോഗം തുടങ്ങും. അന്നദാനത്തോടെ ചടങ്ങുകൾ സമാപിക്കും.