ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി നവംബർ 25-നും 26-നും രാവിലെ 10 മുതൽ നാല് വരെ പൊതുജനങ്ങൾക്ക് മിൽമയുടെ പത്തനംതിട്ട ഡെയറി സന്ദർശിക്കാൻ സൗകര്യം ഒരുക്കുന്നു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകൾ, പ്രദർശന സ്റ്റാളുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പാൽ, തൈര്, ജാക്ക്ഫ്രൂട്ട് പേഡ, കപ്പിലുള്ള കട്ടത്തൈര്, കപ്പിലുള്ള സംഭാരം, പനീർ തുടങ്ങിയവയുടെ ഉത്പാദനം നേരിട്ട് കാണാനും സൗകര്യം ഉണ്ട്.
നെയ്യ്, ബട്ടർ, പനീർ, മിൽമ പാൽ ക്രീമിൽനിന്ന് ഉത്പാദിപ്പിക്കുന്ന വിവിധഇനം മിൽമ ഐസ്‌ക്രീമുകൾ, മിൽമയുടെ ഉത്പന്നങ്ങലായ ഗുലാബ് ജാമൂൻ, പാലട, വിവധതരം ചോക്കലേറ്റുകൾ, സിപ്പപ്പ്, മിൽക്ക് ലോലി, മാങ്കോ ജൂസ്, റസ്‌ക്, ഫ്ളേവേർഡ് മിൽക്ക്, കപ്പ് കേക്ക് തുടങ്ങിയവ വില ഇളവോടെ വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളിൽ ഉണ്ടാകും.