കല്ലൂപ്പാറ പുതുശേരി ഐക്കര പടിയില്‍ ആൾതാമസമില്ലാത്ത വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കോർപ്പിയോ കത്തിനശിച്ചു. കല്ലൂപ്പാറ കാളേച്ചിറപ്പടി ഐക്കര മലയിൽ പി.കെ നൈനാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട അയൽവാസിയായ ശിവ പ്രസാദ് ഓടിക്കുന്ന വാഹനമാണ് കത്തി നശിച്ചത്. മല്ലപ്പളി ഓരോലിക്കല്‍ രാജ്കുമാറിന്റെ (അയ്യപ്പന്‍) ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്.
വ്യാഴാഴ്ച രാവിലെ നാലോടെയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ജീപ്പ് കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കീഴ്വായ്പ്പൂര് എസ്.ഐ ആദർശിന്റെ നേതൃത്വത്തിലെ പൊലീസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.