കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താൽക്കാലികമായി സുരക്ഷാ ജീവനക്കാരെ മാസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക് ഇൻ ഇന്റർവ്യൂവിന് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. താൽപ്പര്യമുളളവർ അസൽ സർട്ടിക്കറ്റുകളുമായി 25ന് രാവിലെ 11ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാർത്ഥികൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.