വോട്ടർ പട്ടിക പരുതുക്കലിന്റെ ഭാഗമായി സ്പെഷ്യൽ ക്യാമ്പുകൾ നടത്തും. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ഓഫീസുകളിലും പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും ആണ് ക്യാമ്പ്. 26, 27, ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടക്കും.
കരട് വോട്ടർപട്ടിക പരിശോധിച്ച് പേര് ചേർക്കാനും നീക്കാനും തിരുത്തൽ നടത്താനും അവസരം ലഭിക്കും. ആധാർ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
പുറമറ്റം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ടർമാർക്കുള്ള സ്‌പെഷ്യൽ ക്യാമ്പ് നടക്കും.