തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 62 കാരിക്ക് പരുക്ക്

 


തിരുവല്ലയിൽ കുറ്റൂർ-മനയ്ക്കച്ചിറ റോഡിലെ താമരക്കുളം ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് 62 കാരിക്ക് പരുക്കേറ്റു. കുറ്റൂർ പൊട്ടൻ മല സ്വദേശിയായ ഓമനയ്ക്കാണ് പരുക്കുപറ്റിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. കുറ്റൂർ ഭാഗത്തുനിന്ന് വന്ന കാർ ഓമനയെ ഇടിച്ചശേഷം വഴിവക്കിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കുറ്റൂർ പറശ്ശേരിയിൽ വീട്ടിൽ സിബി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു. 

അപകടത്തിൽ സാരമായി പരുക്കേറ്റ ഓമനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ