ആനിക്കാട് അനധികൃത വിദേശമദ്യ വിൽപന സജീവം



ആനിക്കാട്‌ പഞ്ചായത്തിൽ ഹനുമാന്‍കുന്ന്‌, മാരിക്കല്‍ എന്നിവിടങ്ങളില്‍ അനധികൃത വിദേശമദ്യ വിൽപന സജിവമായതായി പരാതി. പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധ ശല്യവുമേറുന്നു.

ബവ്റിജസ്‌ കോര്‍പറേഷന്റെ ചില്ലറ വില്‍പശാലകളില്‍ നിന്നു വാങ്ങുന്ന വിദേശമദ്യമാണ്‌ മറിച്ചു വില്‍പന നടത്തുന്നത്‌. ഗ്രാമ്രദേശങ്ങളിലെ തൊഴിലാളികളെ കേന്ദ്രികരിച്ചാണ്‌ വില്‍പന. മദ്യപാനത്തിനുശേഷം മദ്യപര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും അസഭ്യം പറയുന്നതും സ്ഥിരം സംഭവമാണ്. 

ആനിക്കാട് മേഖലയിൽ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് വിൽപനയും ഉണ്ട്. ഹനുമാന്‍കുന്ന്‌ കേന്ദ്രികരിച്ചു കഞ്ചാവ്‌ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപണനവും നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. 

വൈകുന്നേരങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുകഴിയുമ്പോള്‍ തുടങ്ങുന്ന
മദ്യപാനം അര്‍ധരാത്രി വരെ തുടരാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പരസ്യമായി റോഡിലിരുന്നു മദ്യപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്‌. 

പ്രദേശത്ത് ഇത്രയേറെ മദ്യ വിൽപന വർധിച്ചിട്ടും പൊലീസോ എക്സൈസ് അധികൃതരോ പരിശോധന നടത്തി അടുത്ത കാലത്തൊന്നും കേസ് എടുത്തതായി അറിവില്ല. പൊലീസ്‌, എക്സൈസ്‌ പട്രോളിങ്‌ ശക്തമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ