പുതുശ്ശേരി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തിങ്കളാഴ്ച തുടങ്ങും. കട്ടപ്പന രവീന്ദ്രനാണ് യജ്ഞാചാര്യൻ. പുലിക്കോട് രാമകൃഷ്ണൻ, ഉമ്മണ്ണൂർ സുരേഷ്‌കുമാർ, കെ.എ.ബിജു എന്നിവർ പാരായണം ചെയ്യും. രാവിലെ എട്ടിന് കൊടിയേറ്റും.
ഡിസംബർ 25 രാവിലെ 9.30-ന് അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും. മണ്ഡല ഉത്സവം സമാപിക്കുന്ന ഡിസംബർ 27 വൈകീട്ട് എട്ടിന് തടത്തേൽ കാണിക്കമണ്ഡപത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് എതിരേൽപ് നടക്കും. ഹരിവരാസനം പാടിയാണ് നടയടയ്ക്കുക.
ജനുവരി 14-ന് മകരവിളക്ക് ഉത്സവവും നടക്കും.