റോട്ടറി ക്ലബ് മല്ലപ്പള്ളി ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം മല്ലപ്പള്ളി ടൗണിൽ ഞായറാഴ്ച വൈകീട്ട് ആറ് മുതൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.
ഗാനമേള, പൊതുസമ്മേളനം എന്നിവ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഗോളി കെ.ടി. ചാക്കോയെ ആദരിക്കും. മല്ലപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വർഗീസ് ടി.കുഴിവേലി അധ്യക്ഷത വഹിക്കും.