എഴുമറ്റൂർ ഇരുമ്പുകുഴി പുഷ്പാലയത്തിൽ സുജാത ഓമനക്കുട്ടന്റെ വീട്ടിലെ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു. സമീപത്തെ വിറകുപുരയും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. നാട്ടുകാരും റാന്നിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. നൂറ് റബ്ബർ ഷീറ്റ് കത്തിനശിച്ചതായി കരുതുന്നു.