മല്ലപ്പള്ളിയിൽ 11 കെ.വി ലൈനിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. മല്ലപ്പള്ളി മുശാരികവലയിൽ ഇന്ന് ഉച്ചക്ക് 12.30 നാണ് സംഭവം.
വൈദ്യുത പോസ്റ്റിലെ ബ്രിഡ്ജിങ് ആണ് തീപിടിച്ചത്. നാട്ടുകാ൪ കെ.എസ്.ഇ.ബി അധികൃതരെയും പൊലീസിനെയും അഗ്നിശമനസേനയും വിവരമറിയിച്ചു. കെ.എസ്.ഇ.ബി അധികൃത൪ വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
തീ പൊരി കണ്ടപ്പഴെ കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചെങ്കിലും എത്താൻ താമസിച്ചത് തീ പടരാൻ കാരണം എന്ന് നാട്ടുകാർ പറഞ്ഞു.