ആറു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ജനുവരി 1 മുതൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ജനുവരി ഒന്നു മുതൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവർ ‘എയര്‍സുവിധ’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെ അറിയിച്ചു.
യാത്ര പുറപ്പെടും മുന്‍പ് പരിശോധനഫലം എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. നിര്‍ദേശം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവിൽ വിമാനത്താവളങ്ങളിൽ ഇടവിട്ട് രണ്ടു ശതമാനം യാത്രക്കാരിൽ മാത്രം നടത്തുന്ന പരിശോധന തുടരുന്നുണ്ട്.