Photo: Rajeev Fine Arts |
കേരള ജേർണലിസ്റ്റ് യൂണിയൻ മല്ലപ്പള്ളി മേഖല ക്രിസ്തുമസ് പുതുവത്സര സംഗമം മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഹാളിൽ ഡിസംബർ 30 വെള്ളിയാഴ്ച 3.30ന് നടന്നു. മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ഫിലിപ്പ് വട്ടമറ്റം ഉദ്ഘാടനവും ക്രിസ്തുമ സന്ദേശവും നൽകി.
മേഖലാ പ്രസിഡണ്ട് ഇല്യാസ് വായ്പൂര് അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി മേഖലയിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകരെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സാമൂഹ്യ പ്രവർത്തകൻ എ.ഡി. ജോൺ ആശംസകൾ നേർന്ന് സംസാരിച്ചു. കെ ജെ യു ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് ജിജു വൈക്കത്തിശ്ശേരി, ജില്ലാ ഭാരവാഹികളായ റെജി സാമുവേൽ, അനീഷ് ചുങ്കപ്പാറ, മേഖലാ സെക്രട്ടറി എം. എം. റെജി, ശിവരാജൻ കീഴ്വായ്പൂര് തുടങ്ങിയവർ പ്രസംഗിച്ചു.