കെ.എസ്.ആർ.ടി.സി.ബസ് നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചു. കോഴഞ്ചേരിയിൽ നിന്ന് മല്ലപ്പള്ളിക്ക് വരികയായിരുന്ന ബസാണ് കിഴ്‌വായ്പൂര് സ്റ്റോർ മുക്കിലുള്ള തെക്കേതിൽ വിട്ടിൽ റ്റി.കെ. ശ്രീധരന്‍റെ വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. മുൻപിൽ പോയ വാഹനം പെട്ടന്ന് നിർത്തിയതിനെത്തുടർന്ന് വെട്ടിച്ചപ്പോൾ മതിലിൽ ഇടിക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ മല്ലപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ നല്കി വിട്ടയച്ചു.