കുന്നന്താനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ (23) രാവിലെ 10ന് നിര്‍വഹിക്കും. അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യാതിഥിയാകും.
പാലയ്ക്കക്കുഴി വീട്ടില്‍ അംബിക ദേവിയും കുടുംബവും സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്ത് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.