മല്ലപ്പള്ളി ടൗണിൽ നിന്ന് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നെടുങ്ങാടപ്പള്ളി മഠത്തികുളം വീട്ടില്‍ ബെന്നി ബാബുവാണ് കിഴ്വായ്പൂര്‍ പൊലീസിന്റെ പിടിയിലായത്. മഞ്ഞത്താനം കൊച്ചിക്കുഴിയില്‍ ജോണ്‍ വര്‍ഗിസിന്റെ സ്‌കൂട്ടറാണ് ചൊവ്വാഴ്ച ഉച്ചക്ക് 3.30 ന് മോഷണം പോയത്.
മോഷ്ടിച്ച വാഹനവുമായി കോഴഞ്ചേരി ഭാഗത്തേക്കി പോയെങ്കിലും പെട്രോള്‍ തീര്‍ന്നതിനാല്‍ ഉപേക്ഷിച്ച് ബെന്നി കടന്നു കളഞ്ഞു. പൊലിസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ്, എസ്‌ഐമാരായ സുര്രേന്ദന്‍, ജയമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.