മല്ലപ്പള്ളി പ്രദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയമായ വെങ്ങലശ്ശേരി പള്ളിയിൽ ജനുവരി ഒന്ന് വൈകീട്ട് 3.30-ന് സംയുക്ത ആരാധന നടക്കും. സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി, മല്ലപ്പള്ളി മാർത്തോമ്മാ ഇടവക എന്നിവ ചേർന്നാണ് ആരാധന നടത്തുക. മാർത്തോമ്മാ സഭാ വികാരി ജനറാൾ ഡോ. ജയൻ തോമസ് നേതൃത്വം നൽകും.
ഓർത്തഡോക്സ് സഭയ്ക്കും മാർത്തോമ്മാ സഭയ്ക്കും തുല്യ അവകാശമുള്ള കേരളത്തിലെ അഞ്ച് ദേവാലയങ്ങളിൽ ഒന്നാണ് 1834 ജൂലായ് 13-ന് കൂദാശ ചെയ്ത വെങ്ങലശ്ശേരി പള്ളി. നടത്തിപ്പിനായി ഫാ. പി.കെ.ഗീവറുഗീസ്, റവ. ജേക്കബ് കെ. മാത്യു (വികാരിമാർ), ഡോ. ജേക്കബ് ജോർജ്, കുഞ്ഞുകോശി പോൾ (സെക്രട്ടറിമാർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.