മുരണി ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് 6.45-ന് കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റും.
തുടർന്ന് കളമെഴുത്തും പാട്ടും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ മതപ്രഭാഷണം, വീരമണി രാജുവിന്റെ ഭക്തിഗാനമേള എന്നിവ നടക്കും.
ബുധനാഴ്ച മുരണി ശ്രീഭുവനേശ്വരി സംഘം തിരുവാതിര നടത്തും. വ്യാഴാഴ്ച രാത്രി 8.30-ന് കെ.ആർ.പ്രസാദും സംഘവും ബാലെ അവതരിപ്പിക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, രാത്രി എട്ടിന് മല്ലപ്പള്ളി ജയകേരളയുടെ ഡാൻസ് എന്നിവ നടക്കും.
ഡിസംബർ 24 വൈകീട്ട് 7.30-ന് ഡാൻസ്, 8.30-ന് വയലിൻ, ചെണ്ട ഫ്യൂഷൻ എന്നിവയുണ്ട്. 25 രാവിലെ 10.00-ന് ഉത്സവബലി ദർശനം, രാജേഷ് ചമ്പക്കരയുടെ വയലിൻ ഫ്യൂഷൻ, രാത്രി 8.30-ന് കൊച്ചി പാണ്ഡവാസിന്റെ നാടൻപാട്ട് എന്നിവ നടക്കും.
26 രാത്രി പത്തിന് പള്ളിവേട്ട, 27 രാവിലെ 11-ന് മാർഗി നാരായണചാക്യാരുടെ കൂത്ത്, ഉച്ചയ്ക്ക് 12-ന് ആറാട്ട് സദ്യ, 5.30-ന് ആറാട്ട്, രാത്രി 11-ന് മൂവാറ്റുപുഴ ഏഞ്ചൽ വോയ്‌സിന്റെ ഗാനമേള എന്നിവ നടക്കും.