നെടുങ്ങാടപ്പള്ളിയിൽ നിയന്ത്രണം വിട്ടു കാർ റോഡരികിൽ നിന്ന പശുവിനെ ഇടിച്ചു വീഴ്ത്തി. നെടുങ്ങാടപ്പള്ളി ഇരുത്തക്കൽ എൻഎസ്എസ് കരയോഗത്തിന് സമീപത്താണ് അപകടം നടന്നത്.
കറുകച്ചാൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ, നിയന്ത്രണം വിട്ട് പശുവിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പശുവിന് ഒപ്പം ഉടമസ്ഥൻ ബേബിച്ചനും റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് കാർ റോഡരികിലെ കാട്ടുചെടികൾക്കിടയിലേക്ക് ഇടിച്ചു കയറി നിന്നതിനാൽ വലിയ അപകടം ഒഴിവായി.
പശുവിന്റെ നില ഗുരുതരമാണെന്ന് വെറ്റിനറി ഡോക്ടർ പറഞ്ഞു.