ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. കോട്ടയത്ത് നിന്നും റാന്നിലേക്ക് പോയ പോയ വിജയലക്ഷ്മി ബസാണ് അപകടത്തില്‍പെട്ടത്. ചേർത്തോടിനും പാടിമണ്ണിനും മദ്ധ്യേ അശ്വതിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്.
നിയന്ത്രണം തെറ്റിയ ബസ് റോഡിന്റെ വശത്തേക്ക് മറിഞ്ഞു മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ബസ് ഡ്രൈവറെയും പരിക്കേറ്റ യാത്രികാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രികര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം.