റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി താലൂക്കിലെ നെല്ലിക്കാല, കണമുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലാണ് പരിശോധന നടത്തിയത്.
റേഷന്‍ കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍, രജിസ്റ്ററുകള്‍, സാധനങ്ങള്‍ സൂക്ഷിക്കുന്ന രീതി എന്നിവ കളക്ടര്‍ പരിശോധിച്ചു. റേഷന്‍ കടകളില്‍ എത്തിയ ഗുണഭോക്താക്കളോട് അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു.
ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജി. ലേഖ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി. പ്രദീപ്, ശ്രീജ കെ സുകുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.