കുന്നന്താനം തോട്ടപ്പടിയിലെ വെയർഹൗസിങ്ങ് കോർപ്പറേഷൻ ഗോഡൗണിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം ബുധനാഴ്ച മുടങ്ങി. റേഷൻ കടകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകാനായി പുതിയതായി കരാർ എടുത്തവർ എത്തിയപ്പോൾ പഴയ ആൾക്കാർ തടഞ്ഞതാണ് കാരണം.
ഇരുവിഭാഗങ്ങളുമായി വ്യാഴാഴ്ച ജില്ലാതലത്തിൽ ചർച്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു.