മല്ലപ്പള്ളി ടൗണിലും പരിസരങ്ങളിലുമായി പത്തോളം പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടി. പശുവിനെയും വളർത്തു നായ്ക്കളെയും കടിച്ചിരുന്നു. ടൗണിൽ ദിവസങ്ങളായി പരാക്രമണം നടത്തുന്ന നായയെ നാട്ടുകാരുടെ നേത്യത്തിൽ പിടികൂടി.
പരിശോധനയിൽ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ ജനം ഭിതിയിലായിരിക്കുകയാണ്. മറ്റ് നായ്ക്കൾക്കും വളർക്കു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
മല്ലപ്പള്ളി പരിസരങ്ങളിൽ ആർക്കെങ്കിലും നായയുടെ കടിയേറ്റിറ്റുണ്ടെങ്കിൽ അടിയന്തിരമായി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.