തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പടയണി ചൊവ്വാഴ്ച തുടങ്ങും.
രാത്രി ഒൻപത് കഴിഞ്ഞ് പാട്ടമ്പലത്തിലാണ് ചൂട്ട് വെപ്പ്. നിലവിളക്കിൽനിന്ന് ദീപം ചൂട്ടുകറ്റയിൽ പകർന്നശേഷം കരക്കാരും മുറിക്കാരും വന്നുവോയെന്ന് ചോദിച്ചാണ് പാരമ്പര്യ അവകാശി പടയണിക്കളത്തിൽ വെയ്ക്കുക. തുടർന്ന് പുലവൃത്തം ആരംഭിക്കും. ഗണപതി, പിശാച് കോലങ്ങളും കളത്തിൽ എത്തും.
ബുധനാഴ്ച ഉച്ചക്ക് മലങ്കോട്ട മലനടയിൽ മലയൂട്ട് നടത്തും. രാത്രി ഒൻപതിന് പഞ്ചകോലങ്ങൾ ആരംഭിക്കും.