ആനിക്കാട് ഗ്രാമപ്പഞ്ചായത്തിൽ പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടുള്ള തൊഴില്‍/സംരംഭക, തൊഴില്‍ പരിശീലന സാധ്യതകള്‍ തൊഴില്‍ അന്വേഷകര്‍ക്കായി പരിചയപ്പെടുത്തുന്നതിന് തൊഴില്‍സഭകള്‍ നടക്കും. തൊഴിൽ താത്പര്യമുള്ളവർ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ-ഡിസംബർ 10 രാവിലെ 10.30 (വാർഡ് ഒന്ന്, രണ്ട്, 13),.
പുന്നവേലി സി.എം.എസ്. എൽ.പി.സ്കൂൾ-ഡിസംബർ 17-രാവിലെ 10.30(വാർഡ് നാല്, അഞ്ച്, ആറ്, ഒൻപത്).
ശിവോദയ എൻ.എസ്.എസ്. കരയോഗ മന്ദിരം-ഡിസംബർ 19 രാവിലെ 11.00 (വാർഡ് ഏഴ്,എട്ട്).
പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി മിനി ഹാൾ-ഡിസംമ്പർ 13 രാവിലെ 11.00 (വാർഡ്-11, 12).
നൂറോമ്മാവ് സർവീസ് സഹകരണ ബാങ്ക്- ഡിസംബർ 17 ഉച്ചയ്ക്ക് രണ്ടിന് (വാർഡ്-മൂന്ന്, പത്ത്).