ചുങ്കപ്പാറയിൽ വൈദ്യുതി ലൈനിൽ വീണ മരത്തിന്റെ ശിഖിരം മാറ്റാൻ രണ്ടു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്ന് പരാതി.
ചുങ്കപ്പാറ – ആലപ്രക്കാട് റോഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിന്റെ ശിഖിരം വൈദ്യുതി ലൈനിലേക്ക് വീണിട്ട് രണ്ടു മാസം കഴിഞ്ഞു.
അപകട ഭീഷണിയിൽ വൈദ്യുതി ലൈനിൽ തൂങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖിരം വെട്ടിമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.