2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നു. വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള പേര്, ഫോട്ടോ, വയസ്, ജനന തീയതി, കുടുംബ വിവരങ്ങള്‍ എന്നിവ ഡിസംബര്‍ എട്ടുവരെ കരട് വോട്ടര്‍പട്ടിക പരിശോധിച്ച് തിരുത്തലുകള്‍ വരുത്താം. ഇതിനായി നാളെയും മറ്റന്നാളും(ഡിസംബര്‍ 3, 4) പ്രത്യേക കാമ്പയിനുകള്‍ താലൂക്ക്/ വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും.
കരട് വോട്ടര്‍ പട്ടികകള്‍ പരിശോധിക്കുന്നതിന് ഡിസംബര്‍ എട്ടു വരെ എല്ലാ ദിവസവും താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടിക പുതുക്കുന്നതോട് അനുബന്ധിച്ച് ബിഎല്‍ഒമാരുടെ കൈവശമുള്ള വോട്ടര്‍ പട്ടികകള്‍ പരിശോധിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ഉറപ്പ് വരുത്താം.