പുറമറ്റം, കുന്നന്താനം ഗവ.ആയുർവേദ ഡിസ്പെൻസറികളിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണൽ ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയമിക്കുന്നു. 8000 രൂപയാണ് പ്രതിമാസ ശമ്പളം. അംഗീകൃത സർവകലാശാലയിൽനിന്ന് ഒരുവർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ, യോഗ പി.ജി. സർട്ടിഫിക്കറ്റോ, ബി.എ.എം.എസ്, ബി.എൻ.വൈ.എസ്, എം.എസ്.സി(യോഗ), എം.ഫിൽ(യോഗ) സർട്ടിഫിക്കറ്റോ ആണ് യോഗ്യത.
പുറമറ്റത്തെ ഒഴിവിലേക്ക് ഡിസംബർ 13 രാവിലെ 11-ന് പുറമറ്റം ഗവ.ആയുർവേദ ഡിസ്പെന്സറിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ-9496333277
കുന്നന്താനത്തെ ഒഴിവിലേക്ക് ബയോഡേറ്റയും സർട്ടിഫിക്കറ്റിന്‍റെ പകർപ്പും സഹിതം സഹിതം കുന്നന്താനം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ ഡിസംബർ 13 വരെ അപേക്ഷിക്കാം. ഫോൺ - 9074001801.