കേരളത്തില്‍ ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ഇന്നലെ മുതല്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. ഇതോടെ ജിയോയുടെ 5ജി സേവനങ്ങള്‍ കേരളത്തില്‍ 11 നഗരങ്ങളില്‍ ലഭ്യമായി.
കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രപരിസരം, കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളില്‍ നേരത്തേ 5ജി സേവനങ്ങള്‍ തുടങ്ങിയിരുന്നു. ജിയോ വെല്‍ക്കം ഓഫര്‍ പ്രകാരം കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളിലെ ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 ജിബിപിഎസ്+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ലഭ്യമാകും.
5ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാര്‍ജോ ഉണ്ടായിരിക്കണം. കൂടാതെ ഉപയോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ടായിരിക്കും. ജിയോയുടെ 5ജി സേവനങ്ങള്‍ ഇന്ത്യയില്‍ ഇതിനോടകം 100ല്‍പ്പരം നഗരങ്ങളില്‍ ലഭ്യമാണ്.