മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണം വിട്ട് വന്ന കാർ കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് വൈകിട്ട് തിരുവല്ല റൂട്ടിൽ നിന്ന് മല്ലപ്പള്ളിക്ക് വരികയായിരുന്ന കീഴുവായ്‌പ്പൂർ സ്വദേശിയുടെ കാർ സെൻട്രൽ ഐ.ടി.സി യുടെ സമീപം നിയന്ത്രണം വിട്ട് കടയിൽ ഇടിക്കുകയും തുടർന്ന് തിരിഞ്ഞു വന്ന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
എയർ ബാഗ് പ്രവർത്തിച്ചതിനാൽ കാർ ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.