തിരുവല്ല ബൈപ്പാസിൽ കാറും മീൻകയറ്റിപ്പോയ വാനും കൂട്ടിയിടിച്ചു. നിയന്ത്രണം തെറ്റിയ വാൻ റോഡിൽ മറിഞ്ഞു. മല്ലപ്പള്ളി റോഡ് ക്രോസ് ചെയ്യുന്ന ബൈപ്പാസ് കവലയിൽ തിങ്കളാഴ്ച രാവിലെ 6.30-ഓടെയായിരുന്നു അപകടം.
മല്ലപ്പള്ളി റോഡിലൂടെ തിരുവല്ല ദിശയിലേക്കുവരുകയായിരുന്ന വാൻ ബൈപ്പാസിലൂടെ വരുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇരുവാഹനത്തിലെയും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.