തിരുവല്ല ബൈപ്പാസിലെ ചിലങ്ക ജങ്ഷനിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കുന്നന്താനം അരുൺ നിവാസിൽ അരുൺ (29), ചിങ്ങവനം പുലരിക്കുന്ന വീട്ടിൽ ശ്യാം (28) എന്നിവരാണ് മരിച്ചത്.
ഇന്നലെ അർദ്ധരാത്രി 12 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.