ആഞ്ഞിലിത്താനം ചിറക്കുളത്ത് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ നാല് പ്രതികളെ കീഴ്‌വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു.
കവിയൂർ ആഞ്ഞിലിത്താനം പഴമ്പള്ളി കൊച്ചുകുന്നക്കാട്ടിൽ കെ.കെ.ജയേഷ് (39), ചിറയക്കുളം മാവേലി കിഴക്കേകാലായിൽ രതീഷ്‌കുമാർ (39), മൈലക്കാട് ഞാറക്കലോടി ഹരികുമാർ (ആംബ്രോസ്-31), മൈലക്കാട് മോനിഷ ഭവനിൽ മനീഷ് (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ.മാരായ ബി.എസ്.ആദർശ്, ടി.എസ്.ജയകൃഷ്ണൻ, എസ്.സി.പി.ഒ. പി.എച്ച്.അൻസിം എന്നിവരാണ് അന്വേഷണം നടത്തിയത്.