മല്ലപ്പള്ളിയിൽ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷണം പോയി. മാരിക്കല്‍ പാണംപ്ലാക്കല്‍ പി.എം. ഏബ്രഹാമിന്റെ ഓട്ടോറിക്ഷയാണ് ഇന്നലെ മോഷണം പോയത്.
ഏബ്രഹാമിന്റെ വീട്ടിലേക്കു വാഹനം എത്തുന്നതിനു ബുദ്ധി മൂട്ടായതിനാല്‍ മറ്റൊരു വീടിന്റെ പരിസരത്താണ് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിരുന്നത്. പള്ളിയിലേക്കു പോകുന്നതിന് എത്തിയപ്പോഴാണ് ഓട്ടോറിക്ഷ മോഷണം പോയ വിവരമറിയുന്നത്. കീഴ്വായ്പൂര്‍ പൊലീസില്‍ പരാതി നല്‍കി.